പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പൊതിയിൽ ആത്രശേരി ഇറിഗേഷൻ കനാൽ നവീകരണ ഉദ്ഘടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് നിർവഹിച്ചു.പൊതിയിൽ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 7 ലക്ഷം രൂപ ചിലവിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ചു. ഓരോ വീടുകളിലേക്കും വെള്ളം എത്തുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വാർഡ് അംഗം നസീർ കാക്കനാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, പഞ്ചയത്ത് പ്രസിഡന്റ് ഷെറീന ബഷീർ വാർഡ് അംഗം ചന്ദ്രൻ, ആത്രശ്ശേരി ഇറിഗേഷൻ സമിതി അംഗങ്ങളായ പ്രമോദ്, വിനോദ്, ബിബിൻ, രതീഷ്, ശിവൻപിള്ള, ശശിധരൻ സിറാജ് എന്നിവർ പങ്കെടുത്തു.