പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രതീകാത്മക കേരള ബന്ദ് പെരുമ്പാവൂർ നിയോജകമണ്ഡലം തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വല്ലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേരള ബന്ദ് യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ അഡ്വ. ടി.ജി. സുനിൽ ഉദ്ഘാടനം ചെയ്തു. ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവ് വരുത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് കേരള ബന്ദ് സംഘടിപ്പിച്ചത്. ജെഫർ റോഡ്‌റിക്കസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി, എൻ.എ. റഹീം, പി.കെ. മുഹമ്മദ് കുഞ്ഞ്, എസ്.എ. മുഹമ്മദ്, ഷാജി കുന്നത്താൻ, പോൾ പാത്തിക്കൽ, താരിഷ് ഹസ്സൻ, അബ്ദുൾ നിസാർ, ഫൈസൽ വല്ലം, കെ.എം. അലി, മുഹമ്മദലി ടി.എച്ച് തുടങ്ങിയവർ പങ്കെടുത്തു.