ചോറ്റാനിക്കര: വിദ്യാർത്ഥിയ്ക്ക് ഓൺലൈൻ പഠനത്തിന് ചുമട്ടുതൊഴിലാളികൾ ടിവി നൽകി .കാഞ്ഞിരമറ്റം ചുമട്ടുതൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി. പൂൾ 35 ലെ തൊഴിലാളികൾ സ്വന്തം അദ്ധ്വാവിഹിതം വിനിയോഗിച്ച് വാങ്ങിയ ടിവി പള്ളിയാം തടം തടത്തിപ്പറമ്പിൽ ഷാഹിനയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി 9ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസറിന് കൈമാറി. ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എം.എസ്. നസീർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ല വൈസ് പ്രസിഡന്റ് സൈബ താജുദ്ദീൻ, യൂണിറ്റ് സെക്രട്ടറി എം.കെ.ഗിരിജൻ, ഭാരവാഹികളായ എം.എസ് അഷ്രഫ്, അജ്മൽ, സുനീർ, ജയൻ, ഷുകൂർ, ജോമോൻ, ഷിബു, ബൈജു എന്നിവർ പങ്കെടുത്തു.