അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ അങ്കമാലി ബ്ലോക്കിലെ വിവിധ വനിത വികസന കേന്ദ്രങ്ങളിലേക്ക് ഫർണിച്ചറും അനുബന്ധ ഉപകരണങ്ങളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസിന് കസേരകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.