അങ്കമാലി: കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്ത് കേസിൽ പ്രതികളുടെ രക്ഷയ്ക്ക് വേണ്ടി നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയും, സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റിഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. നിതിൽ മംഗലി, സിജു മലയാറ്റൂർ, ആന്റണി തോമസ്, അനീഷ് മണവാളൻ, ജോബിൻ ജോർജ്ജ്, ജിൻറോ പാറയ്ക്ക, വിബിൻ ചമ്പന്നൂർ എന്നിവർ സംസാരിച്ചു.