kanayannoor
KANAYANNOOR BANK

ചോറ്റാനിക്കര : കൺടൈന്മെന്റ് സോണായ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിനായി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ധനസഹായം നൽകി. ബാങ്ക് പ്രസിഡന്റ്‌ സി.കെ. റെജിയിൽ നിന്നും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. കെ. മനോജ്‌കുമാർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന മുകുന്ദൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി. സതീശൻ എന്നിവർക്ക് ധനസഹായം ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ്‌ എൻ.എൻ സോമരാജൻ ചടങ്ങിൽ അദ്ധ്യക്ഷതയിൽ വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർമാരായ സി.ജെ. ജോയി,അബ്ദുൾറഹിം. എ. ഐ, പി.കെ ലക്ഷ്മികുഞ്ഞമ്മ, കെ.എ. ചന്ദ്രൻ, വി.കെ പുരുഷോത്തമൻ, ബാങ്ക് സെക്രട്ടറി ഷേർളി കുര്യാക്കോസ്, ബാങ്ക് റിക്കവറി ഓഫീസർ സിജു. പി. എസ്, ബ്രാഞ്ച് മാനേജർ ഷിബി എം. വി എന്നിവർ സന്നിഹിതരായിരുന്നു.