പറവൂർ: വരാപ്പുഴ ചിറയ്കകം ഗവ. യു.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വിർച്വൽ ഉദ്ഘാടനം നിർവഹിക്കുമ്പോൾ വി.ഡി. സതീശൻ എം.എൽ.എ സ്കൂളിൽ ശിലാസ്ഥാപനം നടത്തും. തീരദേശ വികസന കോർപ്പറേഷൻ സംസ്ഥാനത്തെ വിവിധ സ്കൂളുകൾക്കായി അനുവദിച്ച 56 കെട്ടിടങ്ങൾക്കാണ് മുഖ്യമന്ത്രി ഒരുമിച്ച് ശിലാസ്ഥാപനം നടത്തുന്നത്. ചിറക്കകം സ്കൂളിൽ വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 16ന് വി.ഡി. സതീശൻ നിർവഹിക്കും.