പെരുമ്പാവൂർ: ജമാഅത്ത് കൗൺസിൽ എസ്.എസ്.എൽ.സി. അവാർഡ് നൽകും.കുന്നത്തുനാട് താലൂക്കിലെ മഹല്ലുകളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആഗസ്റ്റ് ആദ്യവാരം ആദരിക്കുവാൻ താലൂക്ക് ജമാഅത്ത് കൗൺസിൽ തീരുമാനിച്ചു. പ്രസിഡന്റ് വി.എം. അലിയാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സി.കെ. സെയ്തു മുഹമ്മദാലി, എ.എസ്. കുഞ്ഞ്മുഹമ്മദ്, മുട്ടം അബ്ദുള്ള, എം.ബി. ബാവമാസ്റ്റർ, എം.ഇ. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സർട്ടിഫിക്കറ്റിന്റെ പകർപ്പും, ഫോൺനമ്പരും മഹല്ല് ജമാഅത്ത് അധികാരികളുടെ ശുപാർശ സഹിതം 10 ദിവസത്തിനുള്ളിൽ പെരുമ്പാവൂർ ഓഫീസിൽ എത്തിക്കുക. വിവരങ്ങൾക്ക് 9447001478.