പെരുമ്പാവൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസ്‌ക് വിതരണം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കോടനാട് ഡിവിഷനിലെ എട്ട് വാർഡുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തുണിയിൽ നിർമ്മിച്ച മാസ്ക് കോടനാട് ഗവ.ആശുപത്രിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് വിതരണം ചെയ്തു. കൊവിഡ്-19 രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി വേങ്ങൂർ സി.എച്ച്.സി വഴി 9600 മാസ്കുകളാണ് വിതരണം ചെയ്തത്. ബ്ലോക്കിനു കീഴിലുള്ള ആറു പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇവ നൽകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ, മിനി ജോസ്, സിന്ധു അരവിന്ദ്, മിനി പോൾ, ഡോ. വിക്ടർ ഫെർണ്ണാണ്ടസ്, ജിമ്മി വർഗീസ് എന്നിവർ പങ്കെടുത്തു.