govt-scb-tv-
പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് നൽകിയ 26 ടി.വികളുടെ വിതരണോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിക്കുന്നു.

പറവൂർ : താലൂക്കിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണബാങ്ക് 26 ടിവികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. ഷൈനി, കെ.കെ. കപിൽ, പി.ജെ. വോൾഗ, ബാങ്ക് സെക്രട്ടറി കെ.കെ. ശാന്ത തുടങ്ങിയവർ പങ്കെടുത്തു.