പറവൂർ : വായനപക്ഷാചരണത്തിന്റെ ഭാഗമായി കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബ്ലോക്ക് പഞ്ചായത്തംഗം ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ സാഹിത്യരചനാമത്സര വിജയികൾക്ക് ജസ്റ്റിൻ തച്ചിലേത്ത് സമ്മാനങ്ങൾ നൽകി. കെ.ജെ. മിഷ്മ, ഒ.ജെ. സുപ്രിയാനോസ്, ഇ.വി. വർഗീസ് എന്നിവർ സംസാരിച്ചു.