കിഴക്കമ്പലം: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പശ്ചാത്തലത്തിൽ പള്ളിക്കരയിലെ 5 വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് കുന്നത്തുനാട് പഞ്ചായത്ത് റദ്ദാക്കി. ഈ കടകളിൽ സാനിറ്റൈസർ സ്ഥാപിച്ചില്ല, ആളുകൾ സാമൂഹിക അകലം പാലിച്ചില്ല എന്നിവ ചൂണ്ടിക്കാട്ടി നേരത്തേ കുന്നത്തുനാട് പൊലീസ് കേസെടുത്ത് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി പി.എൻ പ്രസാദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ലൈസൻസ് റദ്ദാക്കി. നിയന്ത്റണങ്ങൾ പാലിക്കാതിരുന്നാൽ കർശന നടപടി തുടരുമെന്ന് കുന്നത്തുനാട് പഞ്ചായത്തും, പൊലീസും അറിയിച്ചു.