പറവൂർ : പറവൂർ നഗരപ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നഗരത്തോട് ചേർന്നുള്ള ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലും നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചായത്ത് പ്രദേശത്തെ എല്ലാ വ്യാപാരവ്യവസായ സ്ഥാപനങ്ങളുടേയും പ്രവർത്തനസമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെയാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അറിയിച്ചു.