പറവൂർ : പറവൂർ നഗരസഭ വാർഡ് 16 ലെ മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധമരുന്നുകൾ വിതരണംചെയ്തു. കിഴക്കേപ്രം - സഹൃദയ റെസിഡൻസ് അസോസിയേഷൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പ്രതിരോധ മരുന്നുകൾ വീടുകളിലും വാർഡിലെ വ്യാപാരസ്ഥാപനങ്ങളിലും എത്തിക്കുന്നത്. വാർഡുതലത്തിലെ റെസിഡൻസ് അസോസിയേഷനും ആശ, അങ്കണവാടി പ്രവർത്തകർക്കും പ്രതിരോധമരുന്ന് നൽകി വാർഡ് കൗൺസിലർ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയായ മാത്യൂസ് മണലിപറമ്പിൽ, ജോളി തറയിൽ, ബാബു വലിയപറമ്പിൽ, വൈശാഖ്, റീന സെബാസ്റ്റ്യൻ, രേഖ, അഖിൽ വേണുഗോപാൽ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.