ആലുവ: എടത്തല പഞ്ചായത്തിൽ മുതിരക്കാട്ടുമുകളിൽ കെ.എം. ഇ.എ കോളേജിനു സമീപം പെരിയാർവാലി കനാലിന്റ പുറംമ്പോക്കിൽ താമസിക്കുന്ന 21 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. ഇതേതുടർന്ന് ബി.ജെ.പി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ എന്നിവർ ആവശ്യപ്പെട്ടു.