h-for-h-ksrtc-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എച്ച് ഫോർ എച്ച് നൽകുന്ന സാനിറ്റൈസറും മാസ്കും പ്രസിഡന്റ് ഡോ. മനു പി. വിശ്വം പറവൂർ എ.ടി.ഒ സജിത്ത് കുമാറിന് കൈമാറുന്നു.

പറവൂർ: പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് എച്ച് ഫോർ എച്ചിന്റെ നേതൃത്വത്തിൽ സാനിറ്റൈസറും മാസ്കും നൽകി. ആരോഗ്യം, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കാര്യത്തിലും ആരോഗ്യ സുരക്ഷ വളരെ പ്രധാനമായതിനാലാണ് സാനിറ്റൈസറും മാസ്കും നൽകിയത്. എച്ച് ഫോർ എച്ച് പ്രസിഡ്ന്റ് ഡോ. മനു പി. വിശ്വം പറവൂർ എ.ടി.ഒ സജിത്കുമാറിന് കൈമാറി. എച്ച് ഫോർ എച്ച് സെക്രട്ടറി ജോസഫ് പടയാട്ടി, ട്രഷറർ കെ.ജി. അനിൽ കുമാർ, ക്യാപ്ടൻ എം.കെ. ശശി, ജിൽസൻ ജോസഫ്, കെ.എസ്.ആർ.ടി എംപ്ളോയിസ് അസോസിയേഷന പ്രസിഡന്റ് സി.ബി. ബിനോ, സെക്രട്ടറി എ.കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു. കൊവിഡിനെതിരെ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഡോ. മനു പി. വിശ്വം വിശദീകരിച്ചു.