പെരുമ്പാവൂർ: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനസൗകര്യത്തിനായി ഏഴാംഘട്ടം ടിവി വിതരണം നടന്നു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ സക്കീർഹുസൈന്റെ അദ്ധ്യക്ഷതയിൽ നടന്ന ച‌ടങ്ങിൽ 101 -ാമത്തെ കുടുംബത്തിന് ടിവി കൈമാറി ബെന്നി ബഹനാൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. വിജീഷ് വിദ്യാധരൻ, ടി.ജി. സുനിൽ, അബ്രാഹം, മുഹമ്മദ് അഫ്‌സൽ, ബിനു ചാക്കോ, ചെറിയാൻ ജോർജ്, ബാബു ഇരിങ്ങോൾ, തുടങ്ങിയവർ പങ്കെടുത്തു.