കൊച്ചി : എസ്.എൻ.ഡി.പി യോഗത്തെയും അതിന്റെ കരുത്തരായ നേതാക്കന്മാരെയും അപകീർത്തിപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ ശക്തമായപ്രചരണം നടത്താൻ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കേന്ദ്ര എക്‌സിക്യൂട്ടീവ് സമിതി തീരുമാനിച്ചു. പ്രസിഡന്റ് ജി. ചന്തുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വീഡിയോ കോൺഫറൻസിൽ കോ-ഓർഡിനേറ്റർ പി.വി. രെജിമോൻ, കൗൺസിൽ സെക്രട്ടറി കെ.എം സജീവ്, വൈസ് പ്രസിഡന്റ്മാരായ ഡോ.കെ.സോമൻ, ഡോ. അനിത ശങ്കർ, വേണുഗോപാൽ, ജോയിന്റ് സെക്രട്ടറിമാരായ പൊന്നുരുന്നി ഉമേശ്വരൻ, സോമൻ പ്രദീപ്കുമാർ, രഘുവരൻ, സത്യൻ, അശോകൻ ട്രഷറർ ഡോ. ബോസ്, ആയിഷ രാധാകൃഷ്ണൻ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.