തൃക്കാക്കര : ജില്ലയിലെ എല്ലാ വാർഡുകളിലും സോഷ്യൽ ഡിസ്റ്റൻസിംഗ് എൻഫോഴ്സ്മെന്റ് ടീമുകളെ നിയമിക്കുന്നു. പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ടീമിന്റെ ലക്ഷ്യം. ലോക്ക് ഡൗൺ ഇളവിൽ ജനങ്ങൾ സാമൂഹിക അകലമടക്കം ലംഘിക്കുന്നതായി കണ്ടെത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ടീമുകളെ രംഗത്ത് ഇറക്കുന്നത്.
എൻഫോഴ്സ്മെന്റ് ടീം
പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരും രണ്ട് വോളണ്ടീർമാരും ടീമിൽ ഉണ്ടാവണം. ടീമിന്റെ രൂപീകരണവും നിയന്ത്രണവും അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രെട്ടറിമാർക്കാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ,മെഡിക്കൽ ഓഫീസർ നിർദേശിക്കുന്ന ഉദ്യോഗസ്ഥനെ ടീമിൽ ഉൾപ്പെടുത്തണം. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരെയോ മറ്റു ഉദ്യോഗസ്ഥരെയോ ചുമതലപെടുത്താം. ഈ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി പിഴ ഈടാക്കണം.അടിയന്തിര യോഗത്തിൽ വില്ലേജ് ഓഫീസറും സ്ഥലം എസ്.ഐ,എസ്. എച്ച്. ഒ എന്നിവർ പങ്കെടുക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുൻസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവർ പ്രവർത്തനങ്ങൾക്ക് വീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം.
ടീമിന്റെ പ്രവർത്തനങ്ങൾ
പൊതു ഇടങ്ങളിൽ ആൾക്കൂട്ടമില്ലെന്ന് ഉറപ്പാക്കണം
കടകളിൽ സാനിറ്റൈസർ ഉണ്ടെന്ന് പരിശോധിക്കണം
ആളുകൾ മാസ്ക് ധരിക്കുന്നത് ഉറപ്പുവരുത്തണം
വ്യക്തി ശുചിത്വ ബോധവത്കരണം
അവശ്യമായി പുറത്ത് ഇറങ്ങൽ തടയണം
നിമലംഘനം ചിത്ര സഹിതം കൈമാറണം
പൊതുജനങ്ങൾ അതീവ ജാഗ്രതയോടെ പെരുമാറണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് എൻഫോഴ്മെന്റ് ടീമുകളെ രൂപീകരിക്കുന്നത്.
എസ്. സുഹാസ്
ചെയർമാൻ
ജില്ലാ ദുരന്ത നിവാരണ അതോറിട്ടി