കോതമംഗലം: സ്വർണക്കടത്തുകേസിലെ ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം. അമീൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കീച്ചേരി, റമീസ് കെ.എ, പി.ടി. ഷിബി തുടങ്ങിയവർ പ്രസംഗിച്ചു.