കൊച്ചി: കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച നഗരത്തിലെ വ്യാപാരമേഖലകളിലെ വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിലാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികേയൻ പറഞ്ഞു.
അവശ്യവസ്തുക്കളായ പച്ചക്കറി, പഴം മുതലായവയുടെ വില്പന ഒരാഴ്ചയായി തടസപ്പെട്ടതുമൂലം അവനശിച്ചു പോയി. ലക്ഷദ്വീപിലേക്ക് കപ്പൽമാർഗം കയറ്റി അയക്കുവാനുള്ള പച്ചക്കറി, പലചരക്ക് മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ ഒരാഴ്ചയായി അയക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും ദ്വീപിലേക്കുള്ള കപ്പലുകളുടെ ലഭ്യത അനുസരിച്ച് കയറ്റി അയച്ചില്ലെങ്കിലും പ്രശ്‌നം രൂക്ഷമാവുമെന്നും അതിനാൽ നിബന്ധനകളോടെ മേഖലയുടെ വ്യാപാര പ്രവർത്തനം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.