നെടുമ്പാശേരി: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന സുരക്ഷിതത്വ ഭീഷണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡിന്റെ ചെങ്ങമനാട് പഞ്ചായത്തുതല യൂണിറ്റ് രൂപീകരിച്ചു. കെ. ഗോപിനാഥൻ നായരുടെ നേതൃത്വത്തിൽ 21 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ഉദ്ഘാടനം ചെയ്തു. അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. അമൃതാപ്രീതം, ബോബി തോമസ് എന്നിവർ സംസാരിച്ചു.