കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ 9 പേർക്കും ഉറവിടമറിയാത്ത 2 പേർക്കും ഉൾപ്പെടെ ഇന്നലെ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തി നേടി.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 49 വയസുള്ള കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടികയിൽ ഇതുവരെ 20 പേരുണ്ട്. 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്പർക്ക പട്ടികയിൽ നിലവിലുള്ള 15 പേരിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപെട്ട 7 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചു. ഇന്നലെ 1158 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
രോഗികൾ
1. ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസുള്ള തോപ്പുംപടി സ്വദേശിനി
2.ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസുള്ള കുടുംബാംഗം.
3.ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസുകാരൻ
4-6. ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 8, 61 വയസുള്ള കുടുംബാംഗങ്ങളും 45 വയസുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോഡ്രൈവറും
7-8. ജൂലായ് 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45, 19 വയസുള്ള കുടുംബാംഗങ്ങൾ
9. ജൂലായ് 4 ന് രോഗം സ്ഥിരീകരിച്ച പറവൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസുകാരി
10. ജൂൺ 20 ന് റിയാദ് -കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള തൃക്കാക്കര സ്വദേശി
11. ജൂൺ 28ന് മസ്‌കറ്റ്- കൊച്ചി വിമാനത്തിലെത്തിയ 39 വയസുള്ള നെടുമ്പാശ്ശേരി സ്വദേശി
12. ജൂൺ 21 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 47 വയസുള്ള തേവര സ്വദേശി
13. ജൂൺ 24 ന് ഷാർജ-കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള പിണ്ടിമന സ്വദേശി
14. ജൂൺ 14 ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കീഴ്മാട് സ്വദേശി
15-16. ജൂലായ് 4ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള ആലുവ സ്വദേശി. അതെ വിമാനത്തിലെത്തിയ 31 വയസുള്ള ചൂർണിക്കര സ്വദേശി
17. ജൂലായ് 4 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി
18. ജൂൺ 23 ന് മസ്‌കറ്റ് കരിപ്പൂർ വിമാനത്തിലെത്തിയ 25 വയസ്സുള്ള കളമശ്ശേരി സ്വദേശി
19. ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള ആന്ധ്ര സ്വദേശി
20-21. ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂർണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസുള്ള പത്രപ്രവത്തകൻ
22-27. മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരും രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത്.
ഐസൊലേഷൻ
ആകെ: 13914
വീടുകളിൽ: 11743
കൊവിഡ് കെയർ സെന്റർ: 531
ഹോട്ടലുകൾ: 1368
ആശുപത്രി:272
മെഡിക്കൽ കോളേജ്:85
അങ്കമാലി അഡ്‌ലക്‌സ്:113
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി:5
എൻ.എസ് സഞ്ജീവനി:2
സ്വകാര്യ ആശുപത്രി:67
റിസൽട്ട്
ആകെ:337
പോസിറ്റീവ്:21
ലഭിക്കാനുള്ളത്:412
ഇന്നലെ അയച്ചത്:263
കൊവിഡ്
ആകെ:213
മെഡിക്കൽ കോളേജ് :96
അങ്കമാലി അഡ്‌ലക്‌സ് :113
ഐ.എൻ.എസ് സഞ്ജീവനി: 2
സ്വകാര്യ ആശുപത്രി : 2