മൂവാറ്റുപുഴ: സംസ്ഥാന ലെെബ്രറി കൗൺസിൽ പ്രഖ്യാപിച്ച വായനപക്ഷാചരണ പരിപാടിയോടനുബന്ധിച്ച് രണ്ടാർ ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാജേഷ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പറും വായനശാല പ്രസിഡന്റുമായ ബി.എൻ.ബിജു അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി സെക്രട്ടറി പി.ആർ. സൂരജ്, രക്ഷാധികാരി കെ.മോഹനൻ, ലെെബ്രേറിയൻ മായസിനു എന്നിവർ സംസാരിച്ചു.