ആലുവ: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽ കോരിച്ചൊരിയുന്ന മഴയത്തും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സംരക്ഷിക്കുന്നതിലൂടെ സ്വർണക്കടത്തിനെ മുഖ്യമന്ത്രി പരോക്ഷമായി സഹായിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ ഹിഷാം, കെ.എസ്. മുഹമ്മദ് ഷെഫീക്ക് , ലിന്റോ പി. ആന്റു, അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, വിപിൻദാസ്, രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, എം.എ.കെ. നജീബ്, ജി. മാധവൻകുട്ടി, ജോണി ക്രിസ്റ്റഫർ, കിരൺ കുണ്ടാല, അനൂപ് ശിവശക്തി, പോൾ ബി. സേവ്യർ, ജിനാസ് ജബ്ബാർ, ജയദേവൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.