കോലഞ്ചേരി: കൃഷിയിടത്തിൽ സാമൂഹ്യ വിരുദ്ധർ വാഴകൾ വെട്ടി നശിപ്പിച്ചു. കുറിഞ്ഞിയിൽ കൃഷി ചെയ്തു വന്ന വടയമ്പാടി സ്വദേശിയായ സുനിയുടെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്. തോട്ടത്തിൽ കൃഷി ചെയ്തിരുന്ന നൂറോളം വാഴകളിൽ നാല്പതോളം വാഴകളാണ് ആയുധം ഉപയോഗിച്ച് വെട്ടി നശിപ്പിച്ചത്. ചേനകൾ ചവിട്ടി ഒടിച്ചു. ഇന്നലെ രാവിലെ വാഴയ്ക്ക് വളമിടുന്നതിനായി എത്തിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി.