കൊച്ചി: വരും ദിവസങ്ങളിൽ നഗരപരിധിയിൽ കൊവിഡ് നിയന്ത്രണം കൂടുതൽ
കർശനമാക്കുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ താമസക്കാർക്ക് അവശ്യസാധനങ്ങളും മരുന്നും ലഭിക്കുന്നില്ലെന്നും മാലിന്യനീക്കം തടസപ്പെടുന്നുവെന്നും പരാതി ഉയരുന്ന സാഹചര്യത്തിൽ നഗരസഭയുടേയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടാകണം. ഇതിനായിപൊലീസ്, ട്രാഫിക്, ഡി.എം.ഒ ഓഫീസ്, അഗ്നിശമന വിഭാഗം, റവന്യു, കളക്ടറേറ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയെന്നും മേയർ പറഞ്ഞു. .ടി.ജെ.വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ പി.എം. ഹാരിസ്, ജോൺസൺ മാഷ്, ഗ്രേസി ജോസഫ്, പി.ഡി. മാർട്ടിൻ,
പ്രതിഭാ അൻസാരി, സുനിലാ ശെൽവൻ, നഗരസഭാ സെക്രട്ടറി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.