ആലുവ: ആലുവ പച്ചക്കറി മാർക്കറ്റിൽ മൊത്തക്കച്ചവടം ആരംഭിച്ചു. ഇന്നലെ പുലർച്ചെ രണ്ടുമണി മുതൽ രാവിലെ 9.30 വരെയായിരുന്നു പ്രവർത്തനം. തിങ്കളാഴ്ച മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മൊത്തക്കച്ചവടത്തിന് മാത്രമായി നിബന്ധനകളോടെ തുറക്കാൻ തീരുമാനിച്ചത്.
മൊത്തക്കച്ചവടക്കാരിൽ നിന്നും കച്ചവടത്തിന് സാധനം വാങ്ങുന്നവർക്ക് മാത്രമേ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് തീരുമാനിച്ചിരുന്നു. ഈ നിർദേശങ്ങ ൾ പാലിച്ചാണ് കച്ചവടം നടന്നതെന്ന് നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം പറഞ്ഞു. ചില്ലറ കച്ചവടം അനുവദിച്ചിരുന്നില്ലെങ്കിലും ചില മൊത്തക്കച്ചവടക്കാർ ചില്ലറ കച്ചവടം നടത്തി. മാർക്കറ്റിലെ ചില്ലറ വ്യാപാരികളെത്തി എതിർത്തതോടെ ചില്ലറ കച്ചവടം നിർത്തി.