ആലുവ: രക്തസമ്മർദ്ദത്തെ തുടർന്ന് വാഹനത്തിൽ അകപ്പെട്ടയാളെ ആലുവ പൊലീസ് രക്ഷിച്ചു. ക്ഷേത്ര പൂജാരിയായ തൃശൂർ സ്വദേശി ജയകൃഷ്ണനാണ് കാറോടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ രക്ത സമ്മർദ്ദത്തെ തുടർന്ന് കാറിനകത്ത് തളർന്നു വീണത്.

ദേശീയ പാതയുടെ നടുക്ക് കാർ നിർത്തിയ അവസ്ഥയിലായിരുന്നു. അതിലൂടെ കടന്നു പോകുകയായിരുന്ന എ.എസ്.പി ഇ.എൻ. സുരേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം നൽകിയതനുസരിച്ച് ആലുവ സി.ഐ എൻ. സുരേഷ്‌കുമാർ എത്തി കാറിന്റെ ചില്ല് തകർത്ത് ജയകൃഷ്ണനെ പുറത്തെടുത്ത് ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്ലാസ് പൊട്ടിക്കുന്നതിനിടെ സി.ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു.