കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിടുതൽ ഹർജ്ജി കോടതി തള്ളിയ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് സേവ് അവർ സിസ്റ്റേഴ്‌സ് കൺവീനർ ഫെലിക്‌സ് ജെ ഫെലീക്‌സ്. ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നീട്ടാനുള്ള ഫ്രാങ്കോയുടെ അടവുകൾ ഒന്നൊന്നായി പരാജയപ്പെടുകയാണ്. വിചാരണക്കോടതിയിൽ മുട്ടായുക്തി ന്യായങ്ങൾ പറഞ്ഞ് ഫ്രാങ്കോ ഹാജരാവാതിരുന്നത് 13 പ്രാവശ്യമാണ്. 13നാണ് ഇനി അവധിക്കുവച്ചിരിക്കുന്നത്. അന്ന് ഹാജരാകാത്ത പക്ഷം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ പ്രോസിക്യൂഷൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കീഴ്‌ക്കോടതികളും അപ്പീൽ കോടതിയും ഹൈക്കോടതിയും പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും മതിയായ തെളിവുകളുണ്ടെന്നും കണ്ടെത്തിയതിനാൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി.ബി.സി.ഐ പ്രസിഡന്റിനു കത്ത് അയക്കും.