കൊച്ചി: സ്വർണ കള്ളക്കടത്തുകേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വപ്നയാത്ര' എന്ന പേരിൽ പ്രതീകാത്മക സ്വർണക്കടത്ത് യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരം ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച സ്വപ്നയാത്ര എം.ജി. റോഡ് ചുറ്റി കെ.പി.സി.സി ജംഗ്ഷനിൽ സമാപിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ, സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി. ആന്റു, മനു ജേക്കബ്, നൗഫൽ കയന്റിക്കര, ജില്ലാ ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി, ശ്യാം കെ.പി, വിഷ്ണു പ്രദീപ്, ഹസീം ഖാലിദ്, സിജോ ജോസഫ്, മുഹമ്മദ് ഷെഫീഖ്, അനീഷ് പി.എച്ച്, സ്വാതിഷ് സത്യൻ, വിനീഷ് വാസു, ജോർജ്‌സ്, ലിജോ, ദിലീപ് ടി. നായർ, നിതിൻ സി.ബി, നീൽ ഹർഷൽ തുടങ്ങിയവർ നേതൃത്വം നൽകി.