കൊച്ചി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൊച്ചി കോർപ്പറേഷൻ, ചെല്ലാനം, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ചേരാനെല്ലൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ മീറ്റർ റീംഡിംഗ് താത്കാലികമായി നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഈ മാസത്തെ ബില്ല് ലഭിക്കേണ്ട ഉപഭോക്താക്കൾ മീറ്റർ റീംഡിംഗ് വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിൽ മീറ്ററിന്റെ ഫോട്ടോയെടുത്ത് റീഡിംഗ് എടുത്ത തീയതി, കൺസ്യൂമർ നമ്പർ, ഫോൺനമ്പർ സഹിതം വാട്‌സ്ആപ്പിലോ ജി മെയിലിലോ ചെയ്യണം. പള്ളിമുക്ക്: pallimukkukwa@gmail.com, 9446859049, 9497634419
കലൂർ: kaloorkwa@gmail.com, 9496033304. കരുവേലിപ്പടി: kwakaruvelippady@gmail.com, 8089464946, 9847253003, വൈറ്റില: vyttilakwa@gmail.com, 9048652560, 9847776644.