കൊച്ചി: കൊവിഡ് കാലത്തിന് യോജിച്ച ഇയർഫോൺ മാസ്കുമായി ഫാഷൻ ഷർട്ട് ബ്രാൻഡ് നോർത്ത് റിപ്പബ്ളിക് വിപണിയിലെത്തി.

കെയർ ബീറ്റ്സ് എന്ന പേരിൽ ഇന്ത്യയിലാദ്യമായാണ് ബ്ളൂടൂത്ത് ഇയർ ഫോൺ ഘടിപ്പിക്കാവുന്ന മാസ്കുകൾ പുറത്തിറക്കുന്നത്. ബ്ളൂടൂത്ത് ഇയർ ഫോണിലൂടെ കാളുകൾ ചെയ്യാനും സംഗീതം ആസ്വദിക്കാനും കഴിയും.

അഡ്ജസ്റ്റബിൾ നോസ് ക്ളിപ്പുള്ള മേൽത്തരം ഫാബ്രിക്കിൽ തയ്യാറാക്കിയ ആറ് ലെയർ മാസ്ക് മുപ്പത് തവണയോളം കഴുകി ഉപയോഗിക്കാം. 399 രൂപയാണ് വി​ല. www.northrepublic.comലൂടെ ഓൺ​ലൈൻ ഷോപ്പിംഗ് നടത്താം.