മൂവാറ്റുപുഴ: മൂവാറ്റുപുഴ ലെെബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് ആരംഭിച്ച വായന പക്ഷാചരണം സമാപിച്ചു. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലെെബ്രറിയുടെ സഹകരണത്തോടെ താലൂക്ക് ലെെബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വാഴപ്പിള്ളി ജെ.ബി സ്കൂളിൽ നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഉഷശശീധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന ലെെബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കോതമംഗലം താലൂ ക്ക് ലെെബ്രറികൗൺസിൽ നടത്തിയ വായന മത്സരത്തിൽ വിജയിയായ കവയത്രി സിന്ധു ഉല്ലാസിന് താലൂക്ക് ലെെബ്രറികൗൺസിലിന്റെ ഉപഹാരം ലെെബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ സമ്മാനിച്ചു. വാർഡ് കൗണസിലർ മേരി ജോർജ്ജ് തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലെെബ്രറികൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ബി.രതീഷ്, കാർഷീക ബാങ്ക് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ, താലൂക്ക് ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, വി.ആർ.എ. ലെെബ്രറി പ്രസിഡന്റ് എം.എം. രാജപ്പൻ പിള്ള, സെക്രട്ടറി ആർ. രാജീവ്, താലൂക്ക് ലെെബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജസ്റ്റിൻ ജോസ് , ബി.എൻ. ബിജു, ടി.പി. രാജീവ് എന്നിവർ സംസാരിച്ചു.