congress
കെ.എസ്.യു മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കാവുംകര തർബിയത്ത് സ്കൂളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി എൽദോസ് ആദരിക്കുന്നു

മൂവാറ്റുപുഴ: കെ.എസ്.യു മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളിലെ അദ്ധ്യാപകരെയും ആദരിച്ചു. മൂവാറ്റുപുഴ കാവുംകര തർബിയത്ത് സ്കൂളിൽ വച്ച് നടന്ന മണ്ഡലതല ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി പി എൽദോസ് നിർവഹിച്ചു. കെ.എസ്.യു ടൗൺ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കബീർ പൂക്കടശേരി, കെ.എസ്.യു ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക്, അൻസാഫ് മുഹമ്മദ്, കൃഷ്ണപ്രിയ സോമൻ, ബിലാൽ കാനം, സാദിഖ് സലാം, റ്റിൻ്റോ ജോസ് എന്നിവർ നേതൃത്വം നൽകി.