ആലുവ നഗരസഭ 18ാം വാർഡ് നസ്രത്ത് അടച്ചതിനെ തുടർന്ന് പൈപ്പ് ലൈൻ റോഡ് അടച്ചപ്പോൾ
ആലുവ: ആലുവ നഗരത്തിൽ വൈദികന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആലുവ നഗരസഭ 18ാം വാർഡ് നസ്രത്ത് പൂർണമായും അടച്ചു. ആലുവ പൈപ്പ് ലൈൻ റോഡ്, നസ്രത്ത് റോഡ് എന്നിവയാണ് അടച്ചു കെട്ടിയത്. ഇതിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.