പള്ളുരുത്തി: കുമ്പളങ്ങിയിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി കായലിൽ ചാടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വഴിയിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ച് കേടുപാട് വരുത്തി. കായലിൽ ചാടിയ പോത്ത് രണ്ട് കിലോമീറ്റർ നീന്തി കണ്ണമാലി വാട്ടർ ടാങ്കിന് സമീപത്താണ് കയറിയത് പിന്നീട് .നാട്ടുകാരെയും രക്ഷാപ്രവർത്തകരെയും ആക്രമിച്ചു. മട്ടാഞ്ചേരിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം പോത്തിനെ പിടിച്ചുകെട്ടി.