അങ്കമാലി: റെയിൽവേ സ്റ്റേഷന് സമീപമുള്ള സിംല കൂൾ ഡ്രിങ്ക്‌സ്, ചിപ്‌സ് കടയിൽ നിന്നും മൂവായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ കടയുടമ മുണ്ടാടൻ എം. ഡി ജോർജ് സ്ഥാപനം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ അദ്ദേഹം അറിയിച്ചത് പ്രകാരം പൊലീസ് എത്തി കട പരിശോധിച്ചു. സമീപമുള്ള സീസീ കാമറകളും പരിശോധിയ്ക്കുന്നുണ്ട്. കടയുടെ മുൻവാതിൽ അകത്തിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.