നെടുമ്പാശേരി; ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, കോംഗ് ഗോ എന്നിവിടങ്ങളിൽ നിന്നും അഞ്ച് വിമാനങ്ങളിലായി 920 പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. മസ്‌ക്കറ്റ്, ദമാം, ദുബായ് എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളെത്തും. ഒമ്പത് വിമാനങ്ങളിലായി ഇന്നലെ 1800 പ്രവാസികളെത്തി. ജിദ്ദയിൽ നിന്നും ഷെഡ്യൂൾ ചെയ്തിരുന്ന സൗദി എയർലൈൻസും ദോഹയിൽ നിന്നും ഷെഡ്യൂൾ ചെയ്തിരുന്ന ഗോഎയറും ഓരോ സർവീസുകൾ റദ്ദാക്കി.