കൊച്ചി: സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ അഞ്ചു സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി കോർപറേൻ അടക്കം 24 തദ്ദേശ സ്ഥാപനങ്ങളുടെ 34 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലായി. കോർപറേഷനിലെ പത്തു ഡിവിഷനുകളും ചെല്ലാനത്തെ മൂന്നു വാർഡുകളും ഇതിൽ ഉൾപ്പെടും.

മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാർഡ് ടവർ ലൈൻ, കീഴ്മാട് നാലാം വാർഡ് കുട്ടമശേരി, ആലങ്ങാട് ഏഴാം വാർഡ് മാളികംപീടിക, ചൂർണിക്കര ഏഴാം വാർഡ് കാറ്റേപാടം, ചെല്ലാനം 17ാം വാർഡ് ഫിഷർമെൻ കോളനി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. കല്ലൂർക്കാട്ടെ ആറാം വാർഡും (താഴുവംകുന്ന്) ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി.