കൊച്ചി: ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായർ ചുമതലയേറ്റു. കേരളത്തിൽ ഈ പദവിയിലെത്തുന്ന ആദ്യവനിതയാണ് തിരുവനന്തപുരം സ്വദേശിനിയായ ശശികല.
കേന്ദ്ര ധനകാര്യ, പെട്രോളിയം, പ്രതിരോധ മന്ത്രാലയങ്ങളിൽ സുപ്രധാനമായ പദവികൾ വഹിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഫിനാൻസ് അഡ്വൈസറായിരുന്നു. നാവിക സേനയുടെയും കോസ്റ്റ്ഗാർഡിന്റെയും ആയുധ വാങ്ങൽ ഉൾപ്പടെ സ്വദേശ, വിദേശ ഇടപാടുകളിൽ മേൽനോട്ടം വഹിച്ചിട്ടുണ്ട്. ചെന്നൈ, മുംബയ്, ഗോവ എന്നിവിടങ്ങളിൽ ആദായ നികുതി വകുപ്പിൽ പ്രവർത്തിക്കുമ്പോൾ വിവാദമായ പല നികുതിവെട്ടിപ്പുകൾക്കെതിരെയും നടപടികൾ എടുത്തിട്ടുണ്ട്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ചീഫ് വിജിലൻസ്കമ്മിഷണറായും പ്രവർത്തിച്ചു. 1983ൽ ഐ.പി.എസ് ലഭിച്ചെങ്കിലും ഐ.ആർ.എസാണ് തിരഞ്ഞെടുത്തത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എസ്.സി പാസായി. ബിർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്.