ആലുവ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുപ്പത്തടം സഹകരണ ബാങ്ക് പൊതുഇടങ്ങൾ അണുനശീകരണം നടത്തി. ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എച്ച്. സാബു, ഭരണ സമിതിയംഗങ്ങളായ ഇ. ബാലകൃഷ്ണപിള്ള, കെ.ജെ. സെബാസ്റ്റ്യൻ, പി.എ. ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി. ബാങ്കിന് മുമ്പിൽ നിന്നും ആരംഭിച്ച ശുചീകരണം സ്വകാര്യ കടകളുടെ പരിസരം, പൊതു സ്ഥാപനങ്ങളുടെ പരിസരം എന്നിവിടങ്ങളിൽ സമാപിച്ചു.