ആലുവ: ആലുവയിൽ കൊവിഡ് രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ആലുവ ജോയിന്റ് ആർ.ടി ഓഫീസ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജോയിന്റ് ആർ.ടി.ഒ സലീം വിജയകുമാർ അറിയിച്ചു. ഓഫീസിനകത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും www.parivahan.gov.in എന്ന വെബ് സൈറ്റിൽ നിന്നും 'ജനറൽ സർവീസുകൾക്കുള്ള ഇ ടോക്കൺ ഉപയോഗിക്കാം.
ലേണേഴ്‌സ് ഡൈവിംഗ് ടെസ്റ്റുകൾ സോഫ്ട് വെയറിൽ ആവശ്യമായ മാറ്റത്തോടെ പൂർണമായും ഓൺലൈനായി പങ്കെടുക്കുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (ജി.പി.എസ്) ഇതുവരെ ഫിറ്റു ചെയ്തിട്ടുള്ളവയിൽ 'ടാംഗിംഗ് ഫോർ മാപ്പിംഗ്' ചെയ്ത് കിട്ടാത്തവർ ഓഫീസർമാരുമായി ഇ ടോക്കൺ എടുത്ത് വാഹന പരിശോധയ്ക്കായി ഹാജരാക്കേണ്ടതാണെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.
#സേവനങ്ങൾക്ക് സമീപിക്കാം
വകുപ്പിന്റെ സേവനങ്ങൾക്കുള്ള എല്ലാ അപേക്ഷകളും www.parivahan.gov.in എന്ന വെബ് സൈറ്റ് മുഖേന ലഭിക്കും. ഓൺലൈൻ ചെയ്ത ശേഷം ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശം തുടരും. ടാക്‌സും ഫീസും ഓൺലൈനായി അടയ്ക്കാം. സാധിക്കാത്തവ കാരണം സഹിതം പി.ആർ.ഒയുടെ അനുമതിയോടെ ഓഫീസ് കൗണ്ടറിൽ നൽകാം.അന്വേഷണങ്ങൾക്ക് 0484262 2006 എന്ന ഫോൺ നമ്പറിലും ഓഫീസർമാരുടെ മറ്റു ഔദ്യേഗിക നമ്പറുകളിലും ബന്ധപ്പെടാം. അപേക്ഷകൾ സേവനവകാശ പരിധി കഴിഞ്ഞും തീർപ്പ് കൽപ്പിച്ച് കൈപ്പറ്റിയിട്ടില്ലാത്തവർ ഓഫീസ് പി.ആർ.ഒയുമായി ബന്ധപ്പെടണം.