gold
സ്വർണവി​ല

കൊച്ചി: സ്വർണ വില സർവകാല റെക്കാഡ് വീണ്ടും ഭേദിച്ചു. പവന് 36320 രൂപയായി. 25 രൂപ ഗ്രാമിന് വർദ്ധിച്ചു 4540 രൂപയുമെത്തി.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1795 ഡോളറും രൂപയുടെ വിനിമയ നിരക്ക് 75 രൂപയുമാണ്.
1800 ഡോളർ കടന്ന് 1808 എന്ന നിലയിലായിരുന്നു വെളുപ്പിന് ന്യൂയോർക്ക്‌ വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.
2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി 2011 ൽ 1900 കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യം സൃഷ്ടിച്ച
ആഗോള സാമ്പത്തിക തകർച്ച ആധുനികയാണ് സ്വർണ വില വർദ്ധനവിന് കാരണം.
ഒരു കിലോ തനിതങ്കത്തിന്റെ ബാങ്ക് നിരക്ക് 50 ലക്ഷത്തിനു മുകളിലാണ്. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടു വന്നാൽ 7 ലക്ഷം രൂപയിലധികം ലാഭം കി​ട്ടും. സ്വർണക്കടത്ത് വർദ്ധി​ക്കാൻ കാരണമി​താണ്. ഇറക്കുമതിച്ചുങ്കം വേണ്ടെന്ന് വെച്ചാൽ മാത്രമേ ഈ പ്രവണത അവസാനി​പ്പി​ക്കാനാകൂ.