കൊച്ചി: എറണാകുളം മാർക്കറ്റ് തുറക്കണമെന്ന് സിറ്റി ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറി കെ.എം. അഷറഫ് ആവശ്യപ്പെട്ടു. മാർക്കറ്റിൽ നിന്ന് ഇതുവരെ വ്യാപാരികൾക്കോ തൊഴിലാളികൾക്കോ മാർക്കറ്റിൽ എത്തിയ ഇടപാടുകാർക്കോ രോഗം സ്ഥീരികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാർക്കറ്റ് കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നുനൽകണമെന്ന് അദ്ദേഹം പറഞ്ഞു.