ആലുവ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ ക്ളാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം കവിയാൻ പാടില്ല. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ബയോളജി, മാത്ത്സ് വിഷയങ്ങളാണുള്ളത്. രണ്ടാം ഭാഷയായി മലയാളം പഠിക്കണം. പ്രവേശനം ലഭിക്കുന്നവർ നിർബന്ധമായും ഹോസ്റ്റലിൽ താമസിക്കണം. അപേക്ഷകൾ ജൂലായ് 21ന് വൈകിട്ട് അഞ്ചിന് മുമ്പ് ഓഫീസിൽ എത്തിക്കണം. വിവരങ്ങൾക്ക്: 94463 06323, 94463 23431.