അങ്കമാലി:സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി നഗരസഭ പ്രദേശത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിത്തുകൾ വിതരണം ചെയ്യുന്നു. വിതരണോദ്ഘാടനം നഗരസഭ അങ്കണത്തിൽ വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പുഷ്പമോഹൻ, കെ കെ സലി, ഷോബി ജോർജ്, നഗരസഭ കൗൺസിലർമാർ കൃഷി ഓഫീസർ പി പി ജോയി തുടങ്ങിയവർ സംസാരിച്ചു. ഓരോ വാർഡിലും 225 പായ്ക്കറ്റ് വിത്തുകളാണ് വിതരണം ചെയ്യുന്നത്.