അങ്കമാലി: സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ ടൗണിൽ പന്തം കൊളത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ആശുപത്രി ജംഗ്ഷനിൽ ചേർന്ന പ്രിതിഷേധയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.ബേബി, എ.ഐ.സി.സി. അംഗം കെ.ടി.ബെന്നി, മുൻ മണ്ഡലം പ്രസിഡന്റ് ടി.എം.വർഗീസ്, യു.ഡി.എഫ്. മണ്ഡലം ചേർമാൻ ജോസ് മാടശേരി, അഡ്വ.എം.ഒ. ജോർജ്ജ്, അഡ്വ.എം.പി. ജോൺസൺ, കെ.വി. ബിബീഷ്, പോൾ വി. ജാസഫ്, പി.എൽ.പോളച്ചൻ എന്നിവർ സംസാരിച്ചു.