അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറി ലോക്ക് ഡൗൺ കാലത്ത് വായിച്ച പുസ്തകങ്ങളെ കുറിച്ച് സംഘടിപ്പിച്ച ആസ്വാദന കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പതിനഞ്ച് വയസിന് മുകളിലുള്ളവരെ സീനിയർ വിഭാഗമായും താഴെയുള്ളവരെ ജൂനിയർ വിഭാഗമായും പരിഗണിച്ചാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ എ.ജി ഏലിയാസ്, ആലുക്കൽ വീട്, പീച്ചാനിക്കാട്, റോജീസ് . എം.വി, മുണ്ടപ്പാക്കൽ വീട്, മുന്നൂർപ്പിള്ളി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു .കെ.പി വേണു, മാധവം വീട്, കളമശേരി രണ്ടാം സ്ഥാനം നേടി ജൂനിയർ വിഭാഗത്തിൽ കുമാരി ക്രസ്റ്റീന കെ.ബിജോയി,കല്ലൂക്കാരൻ വീട്, തൈക്കാട്ടുകര ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കുമാരി സോന സജീവ്, കണിയംപറമ്പിൽ വീട്, കുലയറ്റിക്കര ,കീച്ചേരിയും കരസ്ഥമാക്കി. ആസ്വാദന കുറിപ്പ് മത്സരങ്ങളുടെ സമ്മാനം കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യുമെന്ന് എ.പി.കുര്യൻ സ്മാരക ലൈബ്രറി സെക്രട്ടറി കെ.പി റെജീഷ് എന്നിവർ അറിയിച്ചു.