എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖാപനത്തിന് മുന്നറിയിപ്പുണ്ടാകില്ല. ജില്ലയിൽ ഗുരുതരസ്ഥിതി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണ്.ട്രിപ്പിൾ ലോക്ക് ഡൗണിന്റെ കാര്യം വിദഗ്ദ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ ഉടൻ തിരുമാനിക്കും. ജൂലായിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. കൊച്ചി മഹാനഗരമായതിനാൽ ഇവിടെ രോഗ വ്യാപനത്തിന് സാദ്ധ്യത കൂടുതലാണ്. അതിനാൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിക്കും.
വി.എസ്. സുനിൽകുമാർ
മന്ത്രി (ജില്ലാ ചുമതല)